കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവാവിനെയും യുവതിയേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോർക്കോലിൽ ഷേർലി മാത്യു(45)വിനെ കൊലപ്പെടുത്തിയ ശേഷം ജോബ് സക്കറിയ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ......
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്തെ വീട്ടിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്ന് ഇവിടെ താമസിക്കാൻ എത്തിയ മോർക്കോലിൽ ഷേർളി മാത്യുവും കോട്ടയം സ്വദേശിയാകാമെന്ന് കരുതുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ......
കഴിഞ്ഞ എട്ട് വർഷക്കാലമായി അനുഭവിക്കുന്ന യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്.
കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ട് പോയെന്നും സിസ്റ്റർ തുറന്നു പറയുന്നു.
കൂടാതെ, മഠത്തിൽ തയ്യൽ ജോലി ചെയ്താണ് ബാക്കിയുള്ള ഞങ്ങൾ മൂന്ന് പേർ കഴിയുന്നതെന്നും സഭ നേതൃത്വത്തിന്റെ നിശബ്ദതയാണ് തെരുവിലേക്ക് എത്തിച്ചത്.
പീഡന പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തി. കുടുംബത്തെയും കന്യാസ്ത്രീകളെയും ബിഷപ് ഫ്രാങ്കോ കള്ളക്കേസിൽ കുടുക്കാൻ നോക്കി.
ബിഷപ് ഫ്രാങ്കോയ്ക്ക് സഹായം ചെയ്യുന്ന കന്യാസ്ത്രീകൾ മഠത്തിൽ ഉണ്ടായിരുന്നു. ......
ചങ്ങനാശ്ശേരി: പതിറ്റാണ്ടുകളായി എൻ.എസ്.എസ് പിന്തുടരുന്ന സമദൂര നിലപാട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ......
ചങ്ങനാശ്ശേരി: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ......
കോട്ടയം: ഡിസംബർ 24ന് എംസി റോഡിൽ നാട്ടകം കോളജ് കവലയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. ......
കോട്ടയം : വേളൂർ മുഞ്ഞനാട്ടുചിറ വീട്ടിൽ രഞ്ജിത്ത് തമ്പി (കരുമാടി -25), പുലിക്കുട്ടിശേരി മുട്ടേൽലക്ഷം വീട് കോളനി ജയരാജ് (26), ഇതര സംസ്ഥാന തൊഴിലാളിയായ അസം തേജ്പൂർ ലാക്കോപ്പാറ ജാഹർ അലി (27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ വലിയ തോതിൽ എം.ഡി.എം.എയും ലഹരി മരുന്നുകളും ക്രിസ്മസിന്റെ ഭാഗമായി വിൽപ്പനയ്ക്ക് എത്തിക്കുന്നതായി പൊലീസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ജില്ലയിൽ ലഹരി മരുന്നുകൾ പിടിച്ചെടുക്കുന്നതിനായി പരിശോധനയും ശക്തമാക്കിയിരുന്നു. ......
കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്.ഇന്നലെ രാത്രിയില്‍ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്
ഉടനെ മലങ്കര ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു. ......